x
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) മലപ്പുറം ജില്ലാ സമ്മേളനം എ ഐ എഫ് ഇ ഇ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി ജെ കൂര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടുള്ള റീസ്‌ട്രെക്ച്ചറിംഗിലെ നിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം എ.ഐ.ബി.ഇ.എ ഹാളിൽ നടന്ന സമ്മേളനം എ.ഐ.എഫ്.ഇ.ഇ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.ജെ. കൂര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.ഇ.ഡബ്ള്യു.എഫ് ജില്ലാ പ്രസിഡന്റ് കെ. അജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറർ പി. സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ഇ. ഡബ്ല്യു.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ഷാജി കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എ. മുഹമ്മദ് അഷ്റഫ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.