d
കാളികാവ് ബ്ലോക്ക് തല മതസ്യ കർഷക സംഗമം ജില്ലാ പഞ്ചായത്ത് അംഗം വി.പി ജസീറ ഉദ്ഘാടനം ചെയ്യുന്നു.

കാളികാവ് : കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ കാളികാവ് ബ്ലോക്ക് തല മത്സ്യ കർഷക സംഗമം കാളികാവ് ബ്ലോക്ക് ഓഫീസിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം വി.പി ജസീറ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അമരമ്പലം പഞ്ചായത്തിലെ മത്സ്യ കർഷകൻ എ.ബി ഉമ്മറിനെയും തുവ്വൂർ പഞ്ചായത്തിലെ മത്സ്യകർഷകൻ സജാദിനെയും അനുമോദിച്ചു. കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജി മോൾ അദ്ധ്യക്ഷത വഹിച്ചു. തുവ്വൂർ പഞ്ചായത്ത് പ്രസിഡന്റ് ജസീന,ചെങ്കോട് വാർഡ് അംഗം രമാരാജൻ, ഫിഷറീസ് ഓഫീസർ അബ്ദുൾഖാസിം,ഫിഷറീസ് കോ ഓർഡിനേറ്റർ ഷാഹിൻ ഷാ, എൻ.ജെ തോമസ്, ശങ്കരൻ പുല്ലാണി, നിസാജ് എടപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.