മലപ്പുറം: വർഷങ്ങളായി മണിഓർഡർ മുഖേന ലഭിച്ചിരുന്ന സർവീസ് പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന വിശദീകരണ യോഗം ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നന്ദനൻ, നിയോജക മണ്ഡലം പ്രസിഡന്റ് പി. മോഹനൻ, ട്രഷറർ സി. മൂസ്സാൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി. ചന്ദ്രിക, എം. നാരായണൻ, മമ്മദ്ക്കുട്ടി, എം. കെ. മോഹനൻ, സേതുമാധവൻ, ബാബു, രാജേന്ദ്രൻ, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.