c
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ എസ് എസ് പി യു മലപ്പുറം ടൗൺ സെക്രട്ടറി ജോയി ജോൺ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. 80 വയസ്സ് കഴിഞ്ഞ സർവീസ് പെൻഷൻകാർക്ക് പോസ്റ്റ് ഓഫീസ് വഴി ലഭിക്കുന്ന പെൻഷൻ വിതരണം മുടങ്ങിയതിനെതിരെയായിരുന്നു ധർണ്ണ. കെ.എസ്.എസ്.പി.യു മലപ്പുറം ടൗൺ സെക്രട്ടറി ജോയി ജോൺ ഉദ്ഘാടനം ചെയ്തു. കെ.വി. സ്‌കറിയ, കെ.പി. പാർവ്വതിക്കുട്ടി, ശാന്തകുമാരി , കെ ആർ. നാൻസി എന്നിവർ സംസാരിച്ചു.