കാളികാവ്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ കാളികാവ് ബ്ലോക്കിനു കീഴിലെ എസ്.ടി വിഭാഗങ്ങളിലെ കർഷകർക്കും കർഷക തൊഴിലാളികൾക്കും കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു ഉൽഘാടനം ചെയ്തു.മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മരംമുറിയന്ത്രം,കാട് വെട്ട് മെഷീൻ,തെങ്ങുകയറ്റ യന്ത്രങ്ങൾ,ഉന്തുവണ്ടികൾ,തുടങ്ങി നാലു ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.