എടപ്പാൾ: മത്സ്യകർഷക പുരസ്കാരം നേടിയ അയങ്കലം ചിറ്റകത്ത് പള്ളിയാലിയിൽ സി.പി.അബ്ദുൾ മുനീറിനെ തവനൂർ പഞ്ചായത്ത് ആദരിച്ചു. 13 വർഷമായി വീടിന്റെ പിൻവശത്ത് ഒന്നര ഏക്കർ വിസ്തൃതിയിൽ നിർമ്മിച്ച കുളത്തിലാണ് മത്സ്യകൃഷി നടത്തി മത്സ്യക്കുഞ്ഞുങ്ങളെ ഉദ്പാതിപ്പിക്കുന്നത്.ഒരു വർഷം ശരാശരി 14 മുതൽ 16 ടൺ മത്സ്യം നാട്ടിൽ വിൽപന നടത്തും. വരാൽ ബ്ലീഡിംങ്ങ് യൂണിറ്റിനാണ് മുനീറിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം ലഭ്യമായത്. ഭാര്യ ജുമൈലത്തും മക്കളായ മുഹമ്മദ്ദ് ഷിദാദ്, മുഹമ്മദ് ഷിബിൽ മത്സൃ കൃഷിയിൽ മുനീറിനെ സഹായിക്കുന്നുണ്ട്.