sangamam

തിരൂർ:സഹകരണ സ്ഥാപനങ്ങൾ നാടിൻ്റ നൻമക്ക്, കരുത്തേകാൻ ഒരുമിക്കാം എന്ന ക്യാമ്പയിൻ്റെ ഭാഗമായി തിരൂർ റീജ്യണൽ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടപാടുകാരുടെ സംഗമം നടത്തി.തിരൂർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം തിരൂർ കോ-ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പാൾ എം.എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് എം.ആസാദ് തിരൂർ അദ്ധ്യക്ഷനായി.സെക്രട്ടറി കെ.വി. പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രസിഡൻ്റ് വി.പി.എൻ നമ്പീശൻ, കൈനിക്കര അബ്ദുൾ കാദർ എന്നിവർ സംസാരിച്ചു. കെ.വേണുഗോപാൽ സ്വാഗതവും വിനോദ് തലപ്പള്ളി നന്ദിയും പറഞ്ഞു.