നിലമ്പൂർ: എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുവാൻ ഇച്ഛാശക്തി കാണിച്ച ഇടതുമുന്നണി സർക്കാരിനെയും മുഖ്യമന്ത്രിയെയും എൻ.സി.പി(എസ്) ബ്ലോക്ക് നേതൃയോഗം അഭിനന്ദിച്ചു. നിലമ്പൂർ ബ്ലോക്ക് നേതൃതല ശിൽപ്പശാല സെപ്തംബറിൽ നടത്തും. യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ :ടി.പി. മോഹൻദാസ്, ഷാജി ജോർജ്ജ്, സുരേഷ് ബാബു അമരമ്പലം, വി.എം. ശോഭ, പി.സി. അബ്ബാസ്, ഡോ: എം.എ.സാജു, എം.പി. പ്രേമൻ, അബ്ദുൽ സമദ് പാട്ടക്കരിമ്പ്, എം.ഡി.സാബു എന്നിവർ പ്രസംഗിച്ചു.