d
D

മലപ്പുറം : കാനറാ ബാങ്ക് ജ്യൂവൽ അപ്രൈസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി.കെ വിശ്വംഭരൻ അനുസ്മരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും നടത്തി. സർവ്വീസിൽ നിന്ന് വിരമിച്ച സഹദേവന് യാത്രയയപ്പ് നൽകി. മലപ്പുറം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന യോഗം ഇ. ബിനോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. ബൈജു അദ്ധ്യക്ഷനായിരുന്നു. എ.അഹമ്മദ്, വി.പി. കൃഷ്ണദാസ് , കേന്ദ്ര കമ്മറ്റിയംഗം ബാബുരാജ് ,ജില്ലാ രക്ഷാധികാരി കെ.സി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.