മലപ്പുറം : സഹകരണ പെൻഷൻ പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്ത് ആവശ്യപ്പെട്ടു. സംഘടന നടപ്പാക്കുന്ന മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ആസ്ഥാന മന്ദിര നിർമ്മാണ ഫണ്ടിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. ഹനീഫ പെരിഞ്ചേരിയിൽ നിന്നും വിഹിതം സ്വീകരിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പേരയിൽ അബ്ദുൽ സലാം, അമ്പാട്ട് ഉമ്മർ, എ.ടി. അബ്ദുറഹ്മാൻ, വി.പി. അബു എന്നിവർ സംസാരിച്ചു.