f
F

മലപ്പുറം : അവശ്യ സാധനങ്ങളുടെ അനിയന്ത്രിത വില വർദ്ധനവിനെതിരെ പൊതു വിപണിയിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ജൂലായ് 15ന് തിങ്കളാഴ്ച രാവിലെ പത്തിന് മലപ്പുറം കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്താൻ കേരളാ ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സമരത്തിന്റെ ഉദ്ഘാടനം കെ എച്ച്.ആർ.എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ നിർവ്വഹിക്കും. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ചെറീത് എയർലൈൻസ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി അറഫ മനു സ്വാഗതം പറഞ്ഞു, ബിജു കൊക്യൂറോ, ഹമീദ് ഡെലിഷ്യ, റഫീഖ് സാംകോ, ഷബീർ, കോയാമു ചില്ലീസ്, നാസർ സ്വാഗത്, ടി.ടി.എം.മുനീർ തുടങ്ങിയവർ സംസാരിച്ചു.