വണ്ടൂർ: ദേവപ്രശ്നത്തിൽ നിർദ്ദേശിക്കപ്പെട്ട പരിഹാര കർമ്മങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിൽ സർവ്വദോഷ പരിഹാരാർത്ഥം മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും നടത്തി. തന്ത്രിമാരായ അരീപ്പുറത്ത് നാരായണൻ നമ്പൂതിരി, അരീപ്പുറത്ത് ജയചന്ദ്രൻ നമ്പൂതിരി, മൂത്തേടത്ത് ധനേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങ് .അതിരാവിലെ അഞ്ചിന് തുടങ്ങിയ ചടങ്ങുകൾ 11 വരെ നീണ്ടു. മേൽശാന്തി പ്രദീപ് എമ്പ്രാന്തിരി, ക്ഷേത്ര സംരക്ഷണ കമ്മിറ്റി പ്രസിഡന്റ് സി. രവിദാസ്, സെക്രട്ടറി പി. അജിത്ത്, മാതൃസമിതി പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. നൂറുകണക്കിന് ഭക്തജനങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.