nnnn

വണ്ടൂർ: അമ്പലപ്പടി പ്രഭാത് യുവജന സംഘം വായനശാലയുടെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കും പ്രദേശത്ത് നിന്നും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ടെക്നിക്കൽ എക്സ്‌പേർട്ട് ഗ്രൂപ്പ് സി.ഇ.ഒ കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഇ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ ശ്രീരംഗൻ നായർ സ്‌കോളർഷിപ്പ് ഡോ. മഞ്ജു വിതരണം ചെയ്തു. കെ,​പി,​ ഭാസ്‌കരൻ, സി.വി മനോജ് കുമാർ, പി. യൂനൂസ്, സി. കുഞ്ഞു, സി. രവിദാസ് എന്നിവർ സംസാരിച്ചു.