മലപ്പുറം: മഅദിൻ അക്കാദമി സംഘടിപ്പിക്കുന്ന മുഹറം ആത്മീയ സമ്മേളനം നാളെ രാവിലെ 8 മുതൽ നോമ്പുതുറ വരെ സ്വലാത്ത് നഗറിൽ നടക്കും. മുഹറം സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വനിതകൾക്കായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഹോം സയൻസ് ക്ലാസും മഹ്ളറത്തുൽ ബദ്രിയ്യ പ്രാർത്ഥനാ മജ്ലിസും നടക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും. ഖുർആൻ പാരായണം, സ്വലാത്ത്, ഇഖ്ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേകമായ ദിക്റുകൾ, പ്രാർത്ഥനകൾ, മുഹറം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക