d
കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഉപഡയറക്ടുടെ ഒഫീസിൽ എ.ഒ എൻ ശ്രീലതക്ക് അവകാശപത്രിക സമർപ്പിക്കുന്നു.

മലപ്പുറം: വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ല കമ്മിറ്റി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ അക്കൗണ്ട്സ് ഓഫീസർ എൻ. ശ്രീലതയ്ക്ക് അവകാശപത്രിക സമർപ്പിച്ചു. ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17 ഉപജില്ലാ ഓഫീസർമാർക്കും നാല് ഡി.ഇ.ഓഫീസുകളിലും അവകാശപത്രിക സമർപ്പണം നടത്തി.
സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ, ജില്ലാ പ്രസിഡന്റ് എൻ.പി മുഹമ്മദലി, ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി സഫ്ത്റലി വാളൻ,ജില്ലാ ഭാരവാഹികളായ എ.കെ.നാസർ, കെ.ഫെബിൻ ,എം. മുഹമ്മദ് സലിം, ടി.എം. ജലീൽ, എം.പി റിയാസ് എന്നിവർ സംബന്ധിച്ചു.