f
r

മലപ്പുറം: കക്കാട് ജി.എം.യു.പി സ്‌കൂളില്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബ് രൂപീകരിച്ചു. ഗാന്ധി ദര്‍ശന്‍ ജില്ലാ കണ്‍വീനര്‍ പി.കെ. നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകന്‍ പി.എം. അബ്ദുള്‍ അസീസ്, കെ. സനല്‍കുമാര്‍, കെ. ജോത്സ്ന, എം. നിരഞ്ജന എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ സെമിനാറില്‍ വിമുക്തി കോ-ഓർഡിനേറ്റര്‍ ബി. ഹരികുമാര്‍ ക്ളാസെടുത്തു. കുട്ടികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ ലഘുനാടകവും ഉണ്ടായി.