തിരൂർ: താലൂക്ക് സപ്ളൈ ഓഫീസിന് കീഴിലെ കടുങ്ങാത്തുകുണ്ട് എഫ്.സി ഗോഡൗണിൽ ഭക്ഷ്യധാന്യ തിരിമറി നടത്തിയവർക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ പറഞ്ഞു. ബി.ജെ.പി. തിരുനാവായ മണ്ഡലം കമ്മറ്റിയുടെ എഫ്.സി ഗോഡൗൺ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അനീഷ് കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ആർ. കുട്ടൻ, രാമചന്ദ്രൻ ആതവനാട്, ഷിജു തിരുന്നാവായ, കെ നാരായണൻ, മഹേഷ് കളരിക്കൽ, സിയാദ് കൂടിയത്ത്, എ.കെ. അസീസ് എന്നിവർ പങ്കെടുത്തു.