മലപ്പുറം; നിയമങ്ങൾ കാറ്റിൽ പറത്തി പൊന്നാനി നഗരസഭയിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് പി വി ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി എം ബാപ്പുട്ടി കൂട്ടായി, അക്ബർ കാനാത്ത്, വി എം ഷാജി ,അലവി പെരിന്തൽമണ്ണ ,പി എച്ച് കബീർ, പ്രവീൺ എടപ്പാൾ എന്നിവർ സംസാരിച്ചു .പൊന്നാനിയിലെ ടൗൺ വെൻഡിങ് കമ്മിറ്റി യോഗം ഒരു വർഷമായി വിളിച്ചു ചേർക്കാതെയാണ് നടപടികളെടുക്കുന്നത്.