മലപ്പുറം: ഭിന്നശേഷിക്കാർക്ക് നേരേ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളോട് അധികൃതർ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ച് പരിവാർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടക്കര ബസ് സ്റ്റാൻഡ് സ്ക്വയറിൽ ഉപവാസ സമരം നടത്തി.പരിവാർ അഖിലേന്ത്യാ ജനറൽ സെക്രട്ടറി റിട്ട . മേജർ സുധാകർ പിള്ള ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ലാ പ്രസിഡന്റ് പി.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. പി.കോയട്ടി, ജില്ലാ കോ ഓഡിനേറ്റർ സിദ്ദീഖ് ഒഴൂർ ,ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീധരൻ കോട്ടക്കൽഎന്നിവർ സംസാരിച്ചു.