പൊന്നാനി : പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ വിപണന കേന്ദ്രം നന്നംമുക്ക് തരിയത്ത് പി .നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ തനതായി ഉത്പാദിപ്പിക്കുന്ന ചക്ക ദോശപ്പൊടി, ചക്ക പുട്ടുപൊടി, ചക്ക ഇഡ്ഡലിപ്പൊടി മുതലായവയും അംഗങ്ങളായ കർഷകരും കർഷക ഗ്രൂപ്പുകളും ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളും വിറ്റഴിക്കുന്നതിന് ഇതുവഴി സാധിക്കും. ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും സംവിധാനം ഒരുക്കും. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് കൃഷിഭവനുകൾ വഴി എത്തിച്ചുകൊടുക്കും. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ അദ്ദ്യക്ഷത വഹിച്ചു.