d
അമ്പലപ്പടിയിലെ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള വാതക ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത്, യൂത്ത് കോൺഗ്രസ്

വണ്ടൂർ: പഞ്ചായത്ത് അധീനതയിൽ അമ്പലപ്പടിയിലുള്ള വാതക ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ചെറുകോട് തോട്ടുപുറം സ്വദേശിയുമായ വിജേഷ് നെച്ചിക്കോടൻ. നേരത്തെ പരിശീലനം നൽകിയ ആൾ പിന്നീട് അസൗകര്യം അറിയിച്ച പശ്ചാത്തലത്തിലാണ് വിജേഷ് മുന്നോട്ടുവന്നത്. പരിശീലനം പൂർത്തിയാക്കി വിജേഷ് വാതകശ്മശാനത്തിലെത്തി ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, വൈസ് പ്രസിഡന്റ് സിദ്ദിഖ് പട്ടിക്കോടൻ, സി.ടി.പി ജാബിർ തുടങ്ങിയവരും എത്തിയിരുന്നു. നിരക്ക് തീരുമാനിച്ച് , കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.