എടപ്പാൾ : തവനൂർ സി.എച്ച്.സിയെ എല്ലാവിധ സൗകര്യങ്ങളോടും കൂടി തവനൂരിൽ തന്നെ നിലനിറുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തവനൂർ ഗവ. ഹോസ്പിറ്റലിൽ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത് ഉദ്ഘാടനം ചെയ്തു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനീഷ് അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.വി. ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗം കെ.യു. ഉണ്ണികൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് സതീശൻ കാലടി, മണ്ഡലം സെക്രട്ടറി എം.കെ. ചന്ദ്രൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.പി. രവിചന്ദ്രൻ പ്രസംഗിച്ചു