d

തേഞ്ഞിപ്പലം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തേഞ്ഞിപ്പലം യുണിറ്റ് കൺവൻഷൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ ഹാളിൽ ചേർന്നു.ജില്ലാ സെക്രട്ടറി അഡ്വ.കെവി. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ബി.ബി.സെമിയാ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജോ. സെക്രട്ടറി കെ.ജെ. ചെല്ലപ്പൻ ആമുഖപ്രഭാഷണം നടത്തി.സെക്രട്ടറി കെ. ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ വി.എൻ. സരസമ്മ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എസ്. ശിവരാമൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ശ്രീധരൻ പാപ്പനൂർ, വി. സ്റ്റാലിൻ, സ്വരുപ റാണി, ഒ.കെ. പ്രീത എന്നിവർ പ്രസംഗിച്ചു .പുതിയ ഭാരവാഹികൾ കെ.പി. ബാലൻ (പ്രസിഡന്റ്), ശ്രീധരൻ പാപ്പനൂർ (വൈസ് പ്രസിഡന്റ്), കെ. ചന്ദ്രൻ (സെക്രട്ടറി), വി. സരസ്വതി, രാമൻ നമ്പുതിരി (ജോ. സെക്രട്ടറി),എം.എസ്. ശിവരാമൻ (ട്രഷറർ). വനിതാ വിഭാഗം വി.എൻ. സരസമ്മ (കൺവീനർ), ചിന്നമ്മു (ജോ. കൺവീനർ).കെ. ചന്ദ്രൻ സ്വാഗതവും വി. സരസ്വതി നന്ദിയും പറഞ്ഞു.