വേങ്ങര: കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച കരാട്ടേ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കുന്നുംപുറം വാഗൺ ഷോട്ടോക്കാൻ
കരാട്ടെ സ്‌കൂൾ. തൃശ്ശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഒളിമ്പിക് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2024 ൽ കാട്ട ആന്റ് കുമിട്ടെ ഇവന്റിലാണ് കുന്നുംപുറം ഉക്കായ് ഷോട്ടോക്കാൻ കരാട്ടേ അസോസിയേഷൻ സ്‌കൂളിൽ നിന്നും പങ്കെടുത്ത ആറു പേരും മെഡൽ നേടിയത്. ടീം കോച്ച് സെൻസായി സെയ്തുമുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം ആകെ മൂന്നു സ്വർണവും നാലു വെള്ളിയും നാലു ബ്രോൺസും നേടി. വാഗൺ ഷോട്ടോക്കാൻ നാഷണൽ ചീഫ് ഷിഹാൻ ആസിഫ് വിജയികളെ അഭിനന്ദിച്ചു.