വണ്ടൂർ: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ രക്തദാന ക്യാമ്പുമായി വണ്ടൂർ വാണിയമ്പലം ടൗൺ കോൺഗ്രസ് കമ്മിറ്റി. നിഷാൻ ആർക്കേഡിൽ സംഘടിപ്പിച്ച ക്യാമ്പ് എം.എൽ.എ എ.പി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ഏറനാട്, നിലമ്പൂർ ഗവൺമെന്റ് ബ്ലഡ് സെന്റർ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ടൗൺ കോൺഗ്രസ് പ്രസിഡന്റ് ടി.പി.ഹാരിസ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബി.എം.അഷ്റഫ്, ജൈസൽ എടപ്പറ്റ, പി.മുർഷിദ് , കെ.പി.സാബിഖ്, ടി.റാഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.