വണ്ടൂർ: കേരള പൊലീസ് അസോസിയേഷൻ 38-മത് മലപ്പുറം ജില്ല സമ്മേളനത്തിന്റെ പ്രചരണാർത്ഥം വണ്ടുരിൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. വണ്ടൂർ ഹിൽടോപ്പ് ഫുട്‌ബോൾ ടർഫിൽ നടന്ന മത്സരം കാളികാവ് സി.ഐ.ശശിധരൻ പിള്ള, വണ്ടൂർ സി.ഐ.പ്രദീപ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.നിലമ്പൂർ സബ് ഡിവിഷനിലെ എട്ടു പൊലീസ് സ്റ്റേഷനുകൾ മത്സരത്തിൽ പങ്കെടുത്തു. നാലിനു തുടങ്ങിയ മത്സരം രാത്രി ഒൻപതു വരെ നീണ്ടു. വാശിയേറിയ മത്സരത്തിൽ നിലമ്പൂർ പൊലീസ് സ്റ്റേഷൻ ജേതാക്കളായി. കെ.പി.എ ജില്ലാ വൈസ് പ്രസിഡന്റ് സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ മുൻ ജില്ല വൈസ് പ്രസിഡന്റ് എം.വിനയദാസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.