d
മാറഞ്ചേരി അങ്ങാടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം. കോൺഗ്രസ്

പൊന്നാനി : മാറഞ്ചേരി അങ്ങാടി മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയിൽ. പഞ്ചായത്തിന്റെ മുന്നിൽ പോലും മാലിന്യം നിറഞ്ഞിട്ടുണ്ട്. എതാനും വർഷമായി അങ്ങാടി ശുചീകരണം നടക്കുന്നില്ല. പകർച്ചവ്യാധികൾ സമീപ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും സ്ഥിതിഗതികൾക്ക് മാറ്റമില്ല. ഉടനെ അങ്ങാടി ശുചീകരണം നടത്തണമെന്നും സ്ഥിരം തൊഴിലാളികളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മാറഞ്ചേരി സെന്റർ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം നൽകി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി .ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. നൂറുദ്ധീൻ, മെമ്പർ മാധവൻ എന്നിവർ നേതൃത്വം നൽകി