rain

ചങ്ങരംകുളം: കനത്ത മഴയെ തുടർന്ന് ചെറുവല്ലൂർ തുരുത്തിലേക്കുള്ള റോഡിൽ വെള്ളം കയറിയതോടെ ഇവിടെ താമസിക്കുന്ന 11 കുടുംബങ്ങൾ ദുരിതത്തിലായി. പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറുവല്ലൂർ തുരുത്തിൽ താമസിക്കുന്ന കുടുംബങ്ങളുടെ ഏകയാത്രാമാർഗ്ഗമാണ് കനത്ത മഴയിൽ വെള്ളം നിറഞ്ഞ് തടസപ്പെട്ടത്. തോണി മാത്രം ഉപയോഗിച്ച് പുറംലോകത്ത് എത്തിയിരുന്ന കുടുംബങ്ങൾക്ക് ഏതാനും വർഷം മുമ്പാണ് റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായത്. മഴ കനത്തതോടെ റോഡും വെള്ളത്തിൽ മുങ്ങിയതാണ് ഇവരുടെ യാത്രദുരിതം കൂട്ടിയത്. കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. തോണി മാത്രമാണ് യാത്രയ്ക്ക് ആശ്രയം. മഴ കൂടുന്നതോടെ കായലിൽ ചുറ്റപ്പെട്ട ഈ ചെറുദ്വീപിലെ കുടുംബങ്ങളുടെ ആശങ്ക വർദ്ധിക്കുകയാണ്.