വണ്ടൂർ: പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാൻ തിരുവാലി എച്ച്.എസ്.എസ് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കൈത്താങ്ങ്. തിരുവാലി പെയിൻ ആൻഡ് പാലിയേറ്റീവ് രജിസ്റ്റർ ചെയ്ത രോഗി കുടുംബങ്ങൾക്ക് ഗവ : എച്ച്.എസ്.എസ് തിരുവാലി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും സംയുക്തമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിൽ വച്ച് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യത്തിൽ പാലുയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. പ്രിൻസിപ്പൽ എം.കെ.റാണി , രണ്ടാം വർഷ എൻ.എസ്.എസ് വോളന്റിയേഴ്സ് പി.ടി.എ പ്രസിഡന്റും തിരുവാലി പെയിൻ ആൻഡ് പാലിയേറ്റീവ് ട്രഷററുമായ റഷീദ് , പാലിയേറ്റീവ് അംഗങ്ങൾ
എന്നിവർക്ക് കൈമാറി.. കിറ്റ് വിതരണത്തിൽ പ്രിൻസിപ്പൽ എം.കെ. റാണി , സുബ്രഹ്മണ്യൻ, എസ്, ദീപ ,, റഷീദ് ,പ്രോഗ്രാം ഓഫീസർ സുരാജി തുടങ്ങിയവർ സംസാരിച്ചു.