എടക്കര : പുന്നപ്പുഴയ്ക്ക് കുറുകെയുള്ള മുപ്പിനി പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മൂത്തേടം, കരുളായി ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന പാലമാണിത്. അതിർത്തി വനത്തിൽ മഴ കനത്തതിനാൽ പാലത്തിന് മുകളിലൂടെ വെള്ളം കയറുകയായിരുന്നു. ചാലിയാറിന്റെ പോഷക നദിയാണ് എടക്കരയിലെ പുന്നപ്പുഴ. മുപ്പിനി പ്രദേശത്തെ കൃഷിയിടത്തിലും വെള്ളം കയറി.