മലപ്പുറം : കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് നൽകാനുളള കുടിശ്ശിക കൊടുത്തു തീർക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി 500 കോടി രൂപ അനുവദിക്കണമെന്ന് ബി.കെ.എം.യു മലപ്പുറം ജില്ലാ ശിൽപ്പശാല ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി വി.എസ്. പ്രിൻസ്, ജില്ലാ സെക്രട്ടറി ഒ.കെ. അയ്യപ്പൻ, പി. സി. ബാലകൃഷ്ണൻ, അഡ്വ. മുസ്തഫ കൂത്രാടൻ, എം.കെ. മുഹമ്മദ് പൊന്നാനി, സി. അറുമുഖൻ സംസാരിച്ചു.