vvvv
.

മലപ്പുറം: ചാന്ദ്രദിനത്തോടനുബന്ധിച്ച് വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്‌കൂളിൽ 2040ൽ ഐ.എസ്. ആർ.ഒയുടെ നേതൃത്വത്തിൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന പദ്ധതിയുടെ ഭാവനാത്മക അവതരണം ശ്രദ്ധേയമായി. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം, ചന്ദ്രനിലേക്ക് ഒരു കത്ത്, ക്വിസ് മത്സരം മുതലായവ സംഘടിപ്പിച്ചു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായാണ് ജൂലായ് 21ന് ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. വിദ്യാലയ ഹാളിലാണ് ഭാവനാത്മക അവതരണം നടത്തിയത് .അദ്ധ്യാപകരായ ഷിനോയ് കാവുങ്ങൽ, പി.അമിത, രേഷ്മ സുമോദ് തുടങ്ങിയവർ നേതൃത്വം നൽകി