b

മലപ്പുറം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷനില്‍ പുതുതായി ചേര്‍ന്ന അംഗങ്ങള്‍ക്ക് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. മലപ്പുറം ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.സി.കെ. വീരാന്‍ , എ. ചന്ദ്രശേഖരനുണ്ണി, കെ. നന്ദനന്‍, വി. അഹമ്മദ് കുട്ടി , ടി. അബ്ദുല്‍ റഫീഖ്, കെ.എം. സരള, പി. ചന്ദ്രിക, എ.എം. സനാവുള്ള തുടങ്ങിയവര്‍ സംസാരിച്ചു.