chandrayan

തിരൂർ : ചാന്ദ്രദിനം ചന്ദ്രനെപ്പറ്റിയും ബഹിരാകാശ യാത്രകളെ പറ്റിയുമുള്ള അറിവുത്സവമാക്കി പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ. ബഹിരാകാശ പേടകങ്ങളെ പരിചയപ്പെടുത്തുകയും റോക്കറ്റുകളുടെ മാതൃകകൾ നിർമ്മിക്കുകയും ചെയ്തു. ബഹിരാകാശ യാത്രികരുടെ യാത്രാനുഭവ വിവരണങ്ങൾ നടത്തിയ ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ സാങ്കൽപ്പിക ചാന്ദ്രയാത്രയും നടത്തി. ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിനത്തോടനുബന്ധിച്ച സ്കിറ്റ് , ചിത്ര പ്രദർശനം, കവിതാലാപനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. അദ്ധ്യാപകരായ എം. കദീജ, എം, സലീന തുടങ്ങിയവർ നേതൃത്വം നൽകി .