പൊന്നാനി : കുണ്ടുകടവ് ഗുരുവായൂർ സംസ്ഥാനപാതയിൽ എരമംഗലം കളത്തിൽപടിയിൽ റോഡിലെ കുഴിയിൽ വീണ് ഗർഭിണിക്ക് പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി കൈക്കൊള്ളണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വി.കെ.എം. ഷാഫി, അറമുഖൻ സോനാരെ , അഷ്രഫ് , സുരേഷ് പൂങ്ങാടൻ, അഷ്രഫ് വീപീസ്, ശ്രീധരൻ പയപ്പുള്ളി, ജിഷാദ് ഒലിയിൽ, ഷറഫുദ്ദീൻ, റിനീഷ്, ഷാജി, രാജു, പ്രഗിലേഷ് ശോഭ, ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.