പൊന്നാനി :കടവനാട് ഗവ :ഫിഷറീസ് യു.പി സ്‌കൂളിലെ സയൻസ് ക്ലബ്ബിന്റെയും ഹരിത ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലുള്ള തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. കൃഷിയെ അടുത്തറിയാനും കാർഷികരംഗത്തെ നൂതന രീതികളെയും നവീന കാർഷികോപകരണങ്ങളെയും പരിചയപ്പെടാനും 90 കുട്ടികളും അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും അടങ്ങിയ സംഘമാണ് ഫാം സന്ദർശിച്ചത്. പാഠ്യപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ യാത്രയിൽ ഫാം മേധാവി ഡോ. അബ്ദുൾ ജബ്ബാർ കുട്ടികളുമായി സംവദിച്ചു. ഫാം സൂപ്പർവൈസർ ജിജോയുടെ നേതൃത്വത്തിൽ ഫാമിലെ വിവിധ പ്രവർത്തനങ്ങൾ നേരിൽ കാണാൻ കുട്ടികൾക്കായി . കുട്ടികൾക്ക് സങ്കരയിനം വിത്തുകൾ, തൈകൾ എന്നിവ വാങ്ങുന്നതിനും അവസരമൊരുക്കി