d
ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ 'ഡിജി കേരളം'

കോട്ടക്കൽ: സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ 'ഡിജി കേരളം' നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച തദ്ദേശസ്ഥാപന തല കമ്മിറ്റി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ടി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ പൂവ്വഞ്ചേരി, മെമ്പർമാരായ സുബൈദ തറമ്മൽ, സുജിത പ്രഭ, മജീദ് തൈക്കാട്ട്, സി.സിറാജുദ്ധീൻ, ഡിജി കേരള പഞ്ചായത്ത് തല കോർഡിനേറ്റർ സി.പി. സബീഹ്, സെക്രട്ടറി ആന്റണി റോഷൻ, ക്ലാർക്കുമാരായ എൻ.പ്രജീഷ്, എ.കെ.മുഹമ്മദ് ഷരീഫ്, സാക്ഷരത പ്രേരക് പി.സതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,​ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.