d
കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്‌മെന്റ് (കെ. എസ്. ടി. എം ) വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ ഉപഹാരം കെ. പി. എസ്. ടി. എ സംസ്ഥാന സെക്രട്ടറി കാമ്പ്രൻ അബ്ദുൽ മജീദിനു കൈമാറുന്നു

വേങ്ങര : അദ്ധ്യാപകർ അടിയാളരല്ല എന്ന മുദ്രാവാക്യമുയർത്തി കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്‌മെന്റ് (കെ.എസ്.ടി.എം) വേങ്ങര സബ്‌ജില്ലയിൽ സംഘടിപ്പിച്ച അംഗത്വ കാമ്പെയിൻ ജില്ല സമിതി അംഗം ഹബീബ് മാലിക് ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മുൻകാല പ്രാബല്യത്തോടെ മുഴുവൻ ക്ഷാമബത്തയും ഉടൻ അനുവദിക്കുക,​ മെഡിസെപ്പിലെ വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന കാമ്പെയിൻ സംഘടിപ്പിക്കുന്നത്. കാമ്പെയിനിന്റെ ഭാഗമായി കെ.പി. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കാമ്പ്രൻ അബ്ദുൽ മജീദിനു ഉപഹാരം കൈമാറി. ചടങ്ങിൽ ഇ. കെ. സ്വദീഖ, കെ. സക്കീന, പി.ഇ. നൗഷാദ് എന്നിവർ സംബന്ധിച്ചു.