വേങ്ങര : ജൂലായ് 24 മുതൽ 28 വരെ ഊരകം കോട്ടുമലയിൽ നടക്കുന്ന 31-ാമത് എഡിഷൻ വേങ്ങര ഡിവിഷൻ സാഹിത്യോത്സവിന്റെ പ്രചാരണാർത്ഥം എസ്.എസ്.എഫ് വേങ്ങര ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ സബാഹ് സ്‌ക്വയറിൽ ആർട്ട് ഫ്ളാഷ് കലാസായാഹ്നം സംഘടിപ്പിച്ചു. ദഫ് പ്രദർശനം, പെയിന്റിംഗ്, മാപ്പിളപ്പാട്ട്, സപോട്ട് ക്വിസ്, സന്ദേശ പ്രഭാഷണം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ കോർത്തിണക്കിയായിരുന്നു ആർട്ട് ഫ്ളാഷ്.
മുഹമ്മദ് പുളിക്കപ്പറമ്പ് പെയിന്റിംഗിന് നേതൃത്വം നൽകി. അനസ് നുസ്രി, എ.പി.സൽമാൻ , ഷഫീഖ് റഹ്മാൻ, ആഷിഖ് ചെരിച്ചിയിൽ സംസാരിച്ചു.