d
ഓഗസ്റ്റ് 2, 3, 4 തീയതികളിൽ വെളിമുക്ക് ആലുങ്ങലിൽ വെച്ചാണ് ഡിവിഷൻ സാഹിത്യോത്സവ്.

പെരുവള്ളൂർ : എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി പെരുവള്ളൂർ നജാത്തിൽ സംഘടിപ്പിച്ച അക്കാദമിക് സെമിനാർ സമാപിച്ചു. 'നക്ഷത്രങ്ങളിൽ കൂടുകൂട്ടിയ ദേശാടന പക്ഷികൾ' എന്ന പ്രമേയത്തിൽ നടന്ന സെമിനാർ കേരള മുസ്ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ ഉപാദ്ധ്യക്ഷൻ അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രവർത്തക സമിതി അംഗം ജംഷീദ് അംജതി ഉള്ളണം ആമുഖഭാഷണം നടത്തി. അകം തൊടുന്ന സഞ്ചാര സാഹിത്യങ്ങൾ എന്ന വിഷയത്തിൽ പി എ നാസിമുദ്ധീൻ വിഷയാവതരണം നടത്തി.
ഡിവിഷൻ പ്രസിഡന്റ് ഹിദായത്തുള്ള അദനി അദ്ധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 2, 3, 4 തീയതികളിൽ വെളിമുക്ക് ആലുങ്ങലിൽ വച്ചാണ് ഡിവിഷൻ സാഹിത്യോത്സവ്.