തിരൂർ: തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ 14 ഗുണഭോക്താക്കൾക്ക് മുച്ചക്ര വാഹന വിതരണം നടത്തി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്മാൻ വിതരണോദ്ഘാനം നടത്തി. കുറുക്കോളി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. എൻ. റംല ബീഗം റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.യു സൈനുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഒ. ശ്രീനിവാസൻ, പി. പുഷ്പ, നൗഷാദ് നെല്ലാഞ്ചേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, ഉഷ കാവീട്ടിൽ എന്നിവർ സംസാരിച്ചു.