നിലമ്പൂർ : ബ്ലോക്ക് പഞ്ചായത്ത് കർഷകർക്കായി 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തിയ ഉഴവ് പദ്ധതി നാടിന് സമർപ്പിച്ചു. കർഷകർക്ക് ആവശ്യമായ യന്ത്രോപകരണങ്ങൾ പാടശേഖര സമിതി മുഖാന്തരം നൽകുന്ന പദ്ധതിയാണ് ഉഴവ് പദ്ധതി. ചുങ്കത്തറ മുണ്ടപ്പാടത്ത് നടന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് പി.പുഷ്പവല്ലി നിർവ്വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസമ്മ മത്തായി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സി.കെ. സുരേഷ്, വാർഡ് മെമ്പർ ചന്ദ്രൻ , എ.ഡി.എ ടി.കെ. നസീർ, കൃഷി ഓഫീസർ രേഷ്മ, അസിസ്റ്റന്റ് ഓഫീസർ സുജേഷ്, പാടശേഖര സമിതി അംഗങ്ങളായ ഉസ്മാൻ മാന്തോണി, വിജയൻ നീലാമ്പ്ര, വാസുദേവൻ, രാമൻ, വിജയരാഘവൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു