z

ചങ്ങരംകുളം:ചങ്ങരംകുളം,​ എടപ്പാൾ മേഖലയിൽ വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വ്യാപകനാശം. ഉച്ചയോടെയാണ് പ്രദേശത്ത് അതിശക്തമായ കാറ്റും മഴയും ഉണ്ടായത്.പല സ്ഥലത്തും മരക്കൊമ്പുകൾ പൊട്ടിവീണ് വൈദ്യുതി തകരാറിലായി. ചങ്ങരംകുളം ചിയ്യാനൂരിൽ പ്രവർത്തിച്ചിരുന്ന ചിയ്യാനൂർ സ്വദേശി റസാക്കിന്റെ ഉടമസ്ഥതയിലുള്ള താബൂക്ക് കമ്പനിയുടെ കൂറ്റൻ ഷെഡ് കാറ്റിൽ തകർന്ന് വീണു.ആലംകോട് തച്ചുപറമ്പിൽ വൈദ്യുതി ലൈൻ തകർത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി.ചിറവല്ലൂർ അരിക്കാട് റോഡിൽ വൈദ്യുതി ലൈനിൽ മരം വീണ് വൈദ്യുതി മുടങ്ങി.