tree

മലപ്പുറം: ഇന്നലെ രാവിലെ 11ഓടെയുണ്ടായ കനത്ത കാറ്റിൽ മലപ്പുറം നഗരസഭയിലെ വിവിധ ഇടങ്ങളിൽ മരങ്ങൾ വീണു. കിഴക്കേത്തല- വേങ്ങര റോഡിൽ ഓർക്കിഡ് ആശുപത്രിക്ക് സമീപം വീണ മരം കാരണം ഗതാഗതം ഭാഗികമായി തടസ്സപെട്ടു. മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ സേനയെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇതേസമയം, മലപ്പുറം കാവുങ്ങൽ ബൈപ്പാസ് റോഡിലേക്കു മരം പൊട്ടി വീണതും കളക്ടറേറ്റ് കോമ്പൗണ്ടിൽ പൊട്ടി വീണ മരവും സേന എത്തി മുറിച്ചു മാറ്റി.