വേങ്ങര : ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത കാറ്റിൽ കണ്ണമംഗലം പഞ്ചായത്തിലെ വേങ്ങര കുന്നുംപുറം റോഡിൽ ജസീറ ഓഡിറ്റോറിയത്തിന് മുൻവശത്തേക്ക് മരം വീണു. കണ്ണമംഗലം തീണ്ടെക്കാട് വീടിന് മുകളിലേക്ക് മരവും എടക്കപറമ്പ്, വാളകുട എന്നിവിടങ്ങളിൽ ഓരോന്ന് വീതം മരങ്ങളും മുറിഞ്ഞു വീണു. മരങ്ങൾ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്,ജാഫർ കുറ്റൂർ,ഷബീർ ലത്വീഫി,ഇബ്രാഹിം,ഷൈജു വാളക്കുട, മുഹമ്മദ്, ജബ്ബാർ എറണിപടി, വിജയൻ ചേരൂർ എന്നിവർ ചേർന്ന് മുറിച്ചു മാറ്റി