yooniyan
വാഹനങ്ങൾ പൊളിക്കരുത്

തിരൂർ- പതിനഞ്ചു വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് തിരുന്നാവായ റെയിൽവേ ഗൂഡ്‌സ് യാർഡ് സംയുക്ത ഗൂഡ്‌സ് ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. ചരക്കു വാഹനങ്ങൾ തൊഴിലാളികൾക്ക് മിനിമം വേതനവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കുക, മൂന്നു വർഷം കഴിഞ്ഞിട്ടും വാടക പുതുക്കി നിശ്ചയിക്കാത്ത സി ആൻറ് എഫ് വാടക ഉടൻ വർദ്ധിപ്പിക്കുക തുടങ്ങീയ ആവശ്യങ്ങൾ നടപ്പാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. തിരുന്നാവായയിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.വി.എസ് ജലീൽ അദ്ധ്യക്ഷനായി.വി. പി.കുഞ്ഞാലി, പി.മുഹമ്മദ് താഴത്തറ, ദാസൻ, യാഹുട്ടി, പ്രമോദ് എന്നിവർ സംസാരിച്ചു എസ് ജാബിർ ഉനൈസ് സ്വാഗതം പറഞ്ഞു.

തിരുന്നാവായ സംയുക്ത ഗൂഡ്‌സ് ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയൻ കൺവെൻഷൻ കെ.ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു