വേങ്ങര: തിരൂരങ്ങാടി താലൂക്ക് വ്യവസായ കേന്ദ്രം വേങ്ങര ബ്ലോക്ക് പരിധിയിലെ സംരംഭകർക്കായി ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളുടെ രൂപകൽപനവിഷയത്തിൽ ഏകദിന ശില്പശാല നടത്തി.അസംസ്‌കൃത വസ്തുക്കളുടെ ശേഖരണം, ഉല്പാപദനം വിപണനം, ബ്രാന്റിംഗ്, എന്നിവ സംബന്ധിച്ചാണ് പരിശീലനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഇ.അഹമ്മദ് സ്മാരക ഹാളിൽ നടന്ന പരിശീലനം ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽബെൻസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺസ് വിനോദ്, രത്നമല്ലിക , റഫീഖ് കാവനൂർ, ഭക്ഷ്യ സുരക്ഷാ ഓഫിസർ സിജോ ക്ലാസ്സെടുത്തു.
ഉപജില്ലാ വ്യവസായ ഓഫീസർഷഹീദ് വടക്കേതിൽ സ്വാഗതവും ബ്ലോക്ക് വികസന ഓഫീസർ പി.പി.സിത്താര നന്ദിയും പറഞ്ഞു.