തിരൂർ : കേന്ദ്ര ബഡ്ജറ്റിൽ കേരള സംസ്ഥാനത്തിനോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ട് ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ സംസ്ഥാന വ്യാപകമായി 500 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സമരകാഹളം പരിപാടിയുടെ ഭാഗമായി തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ജോയിന്റ് കൗൺസിൽ മേഖല കമ്മിറ്റി പ്രതിഷേധ മാർച്ചും വിശദീകരണയോഗവും നടത്തി. വിശദീകരണ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറർ അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എൻ.റിയാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി എൻ.പി.സലീം, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുജിത് കുമാർ, ബി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.