എടപ്പാൾ: പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി എടപ്പാൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ബി.ജെ.പി ഇതര നിലപാടുള്ള സംസ്ഥാന സർക്കാരിനോടുള്ള പ്രതികാരമാണ് ബജറ്റിലെ കേരളത്തോടുള്ള അവഗണയ്ക്ക് കാരണമെന്നും സി.പി.എം കുറ്റപ്പെടുത്തി. ഏരിയ സെക്രട്ടറി സത്യൻ പൊന്നാനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീരാമകൃഷ്ണൻ, പ്രസന്ന സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.