sreejith

രണ്ട് യുവാക്കൾ പോലീസ് പിടിയിൽ.

തിരൂർ : പൊലീസ് പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. 12 ഗ്രാം എം.ഡി.എം.എയുമായി വെട്ടം പച്ചാട്ടിരി കൂലിപറമ്പിൽ ശ്രീജിത്തിനെ (20) തിരൂർ പൊറ്റെത്തപ്പടിയിൽ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിലും 8 ഗ്രാം രാസലഹരിയുമായി മാങ്ങാട്ടിരി തെക്കുമുറി പുതിയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിനെയും(22)​ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടിരി,പച്ചാട്ടിരി പ്രദേശങ്ങളിൽ രാസലഹരിയുടെ വിപണനം വർദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടം പരിശോധന ശക്തമാക്കിയത്. പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ ഇൻസ്പെക്ടർ കെ.ജെ.ജിനേഷ് , സബ് ഇൻസ്പെക്ടർ ആർ.പി.സുജിത്ത്,​ സബ് ഇൻസ്പെക്ടർ കെ.പ്രതീഷ്‌കുമാർ, എസ്.സി.പി.ഒമാരായ കെ.ആ‌ർ. രാജേഷ്, കെ.ജിനേഷ്,​ സിവിൽ പൊലീസ് ഓഫീസർമാരായ സി. അരുൺ, ഡി.ധനേഷ് കുമാർ എന്നിവരും ഡാൻസാഫ് സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.